കായൽ സമ്മേളനം രേഖകളിലൂടെ / ചെറായി രാമദാസ്
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 305.56880954 RAM/K (Browse shelf(Opens below)) | Available | 505715 | ||
![]() |
Malayalam Library | Malayalam | 305.56880954 RAM/K (Browse shelf(Opens below)) | Available | 505716 |
കേരളചരിത്രത്തിന്റെ അംഗീകൃത രചനകളില്‍നിന്നു ബോധപൂര്‍വ്വം തമസ്‌കരിച്ച ഒരു ജനമുന്നേറ്റത്തിന്റെ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ആവേശജനകമായ സംഭവമാണ് 1913-ലെ കായല്‍ സമ്മേളനം. എന്നാല്‍ രേഖീകൃതമാക്കപ്പെട്ട പല സമരചരിത്രങ്ങളിലും ഈ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ ഇല്ല. കേള്‍ക്കുന്നതാകട്ടെ, നിറംപിടിപ്പിച്ച, അതിശയോക്തി നിറഞ്ഞ കഥകള്‍ മാത്രം. കായല്‍ സമ്മേളനത്തിന്റെയും തുടര്‍ന്ന് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂളില്‍ നടന്ന പുലയസമ്മേളനങ്ങളുടെയും തമസ്‌കരിക്കപ്പെട്ട ചരിത്രങ്ങളിലേക്കു കാലം കാത്തുസൂക്ഷിച്ച മായാത്ത രേഖകളില്‍ മുറുക്കെപ്പിടിച്ച് ഒരു അന്വേഷണത്തിന് ഇറങ്ങിത്തിരിയാണിവിടെ ചെറായി രാംദാസിലെ ചരിത്രകാരന്‍. കേട്ടറിവുകള്‍ക്കും വാമൊഴിപ്പെരുക്കങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല, അതൊക്കെ ആസ്ഥാന വായ്പ്പാട്ടുകാരുടെ ചരിത്രവാദ്യങ്ങളില്‍ നിന്നും നാം ആവോളം കേട്ടതാണ്. ഇനി അല്പം സത്യത്തിന്റെ ശബ്ദം കേള്‍ക്കാം. തിരിച്ചറിവിന്റെ, അന്വേഷണത്തിന്റെ ശ്ബ്ദം.
പുലയര്‍ അടക്കമുള്ള കീഴ്ജാതിക്കാര്‍ക്കു പൊതുവഴിയെ നടക്കാനോ ഒരു യോഗം ചേരാനോ അനുവാദമില്ലാത്ത കാലം. ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു സംഘടന രൂപീകരിക്കാനുമായി മുളവുകാട്ടും മറ്റുമുള്ള പുലയര്‍ അന്ന് എറണാകുളം കായലില്‍ ഒരു യോഗം ചേര്‍ന്നു. യോഗം ചേര്‍ന്ന തീയതി 1913 ആം ആണ്ട് ഏപ്രില്‍ ഇരുപത്തിയൊന്നിനായിരുന്നു. കായല്‍ സമ്മേളനം എന്ന ചരിത്ര പ്രസിദ്ധമായ സംഭവത്തിന്റെ അവസാന ദിനമായിരുന്നു അതെന്നും മോചനം ആഗ്രഹിക്കുന്ന പുലയര്‍ ഒരുമിച്ചുകൂടിയ സഭയാണിതെന്നും ന്യായമായും മനസ്സിലാക്കാം. ചെറായി രാംദാസിന്റെ കായല്‍ സമ്മേളനം രേഖകളിലൂടെ എന്ന പുസ്തകം ചരിത്രം ബോധപൂര്‍വ്വം തസ്‌കരിക്കാന്‍ ശ്രമിച്ച ഒരു സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ രേഖകള്‍ തേടലാണ്. നിര്‍മ്മിതമായ ചരിത്രത്തിന്റെ രേഖീകരണത്തേക്കാള്‍ ഊര്‍ജ്ജവും മനക്കരുത്തും വേണം തമസ്‌കരിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പിന്. ആ അര്‍ഥത്തില്‍ രാംദാസിന്റെ ഈ കൃതി മലയാളവായനയുടെ മുതല്‍ക്കൂട്ടാണ്.
In Malayalam
There are no comments on this title.