ജൂലൈ 1 : ഒരു അനാഥബാല്യത്തിന്റെ ആത്മഗതം / ബി. അബ്ദുൾ നാസർ
Material type:
Item type | Current library | Collection | Call number | Status | Date due | Barcode | Item holds |
---|---|---|---|---|---|---|---|
![]() |
Malayalam Library | Malayalam | 923.51 ABD/J (Browse shelf(Opens below)) | Checked out | 23/05/2025 | 519100 | |
![]() |
Malayalam Library | Malayalam | 923.51 ABD/J (Browse shelf(Opens below)) | Checked out | 21/05/2025 | 519101 |
ജൂലൈ 1 ഒരു അനാഥബാല്യത്തിൻ്റെ ആത്മഗതം വളരെ താൽപര്യത്തോടെയാണ് ഞാൻ വായിച്ചത്. ശ്രീ. ബി. അബ്ദുൾ നാസർ ഐ.എ.എസ് അദ്ദേഹത്തിന്റെ ജീവിതം പറയുകയാണ് ഈ പുസ്‌തകത്തിൽ.
ഒരു ദരിദ്ര കുടുംബത്തിലാണ് ജനനം. വീടിനടുത്തു തന്നെയുള്ള യതീംഖാനയുടെ മദ്രസയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപ്പ വിട്ടുപിരിഞ്ഞശേഷം യതീം ഖാനയിലായി താമസം. അവിടുത്തെ ജീവിതം മടുത്തപ്പോൾ ഒളിച്ചോടിപ്പോയി. ഹോട്ടലിൽ ജോലിചെയ്‌തു. അങ്ങനെ ഒരുപാട് തിക്താനുഭവങ്ങളിലൂടെയാണ് അബ്ദുൾ നാസറിൻ്റെ കുട്ടിക്കാലം കടന്നുപോയത്.
ദാരിദ്ര്യവും കഷ്‌ടപ്പാടും അനുഭവിക്കുമ്പോഴും അബ്‌ദുൾ നാസർ പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പരീക്ഷകൾ ഒന്നൊന്നായി പാസായി. അവസാനം ഐ.എ.എസ് നേടി ജില്ലാ കളക്‌ടറായി.
തലശേരിയിലും പരിസരത്തുമുള്ള നാട്ടുജീവിതത്തിൻ്റെ മിഴിവുറ്റ ദൃശ്യങ്ങൾ ഇതിൽ ചിതറിക്കിടക്കുന്നു. അവയിലൊന്നാണ് ബാലമാസികകളും മിഠായിയും വിൽക്കുന്ന ബാബു ഏട്ടൻ്റെ കട. കുട്ടിക്കാലത്ത്‌തന്നെ അബ്‌ദുൾ നാസർ ഒരു നല്ല വായനക്കാരനായിരുന്നു.
അങ്ങനെയാണ് മതഗ്രന്ഥങ്ങളിലേയ്ക്കും ആത്മീയതയിലേയ്ക്കും ഇറങ്ങിച്ചെന്ന് അവഗാഹം നേടിയത്.
അബ്ദുൾ നാസർക്ക് എല്ലാമായിരുന്നു ഉമ്മ. ആത്ത എന്നാണ് അവരെ വിളിച്ചിരുന്നത്. എല്ലാ പ്രതിസന്ധികളിലും അബ്‌ദുൾ നാസർക്ക് സഹനവും കരുത്തും നൽകിയത് ആത്തയായിരുന്നു. അവരുടെ സാന്നിദ്ധ്യം പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു.
പ്രതിലോമ സാഹചര്യങ്ങളിൽനിന്ന് സ്വന്തം ഇച്ഛാശക്തികൊണ്ടും കഠിനാദ്ധ്വാനംകൊണ്ടും ജീവിതത്തിൽ ഉന്നതവിജയം കൈവരിച്ച അബദുൾ നാസറുടെ ജീവിതകഥ എല്ലാവർക്കും പ്രചോദനം നൽകും.
-എം മുകുന്ദൻ
In Malayalam
There are no comments on this title.