TY - BOOK AU - ഇക്‌ബാൽ, ബി . AU - Ekbal,B. TI - മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ ചരിത്രം , ശാസ്‌ത്രം, അതിജീവനം / SN - 9788195484607 U1 - 614.49 23 PY - 2022/// CY - Thrissur PB - Kerala Sasthra Sahithya Parishath, KW - Epidemics KW - Pandemics-History N2 - കോവിഡിന്റെ പശ്ചാത്തലത്തിൽ മഹാമാരികളുടെ ചരിത്രത്തിലേക്ക് നോക്കുകയാണ് ഗ്രന്ഥകാരൻ. രണ്ടാം നൂറ്റാണ്ടിൽ റോമാ സാമാജ്യത്തിൽ സംഭവിച്ച പ്ലേഗ് (ഇത് അന്റോണിയൻ പ്ലേഗ് എന്നറിയപ്പെട്ടൂ) തൊട്ടുള്ള ചരിത്രം ഇതിലുണ്ട്. മഹാമാരികൾ ഒരു കാലത്തും വെറുമൊരു വൈദ്യശാസ്ത്ര വെല്ലുവിളി മാത്രമായിരുന്നില്ല. അതൊരു സാമൂഹ്യ പോരാട്ടമായിരുന്നു. അത് മാനവരാശിയുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ഘടനയിലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്. നമ്മുടെ സംസാകാരിക- ദാർശനിക അവബോധത്തിൽ അവ സമൂല ചലനങ്ങളുണ്ടാക്കി. അത് ശാസ്ത്രത്തിന്റെ ഗതി വേഗത്തിൽ മാറ്റങ്ങളുണ്ടാക്കി. വൈദ്യശാസ്ത്ര രംഗത്തെ പല പുരോഗതികൾക്കും അത് കാരണമായി. മനുഷ്യർ മഹാമാരികളെ ദുരന്തമായി കാണുമ്പോഴും മുന്നോട്ടുപോകാനുള്ള സാധ്യതയായും നോക്കിക്കണ്ടു. ഒരേ സമയം സ്വന്തം പരിമിതികളെ തിരിച്ചറിയാനും അതിനെ മറികടക്കാനുള്ള വഴി തേടലായും ഇത്തരം പ്രതിസന്ധികളെ അവൻ ഉപയോഗപ്പെടുത്തി. അതിന്റെ സമഗ്രചരിത്രം പറയാനാണ് ഈ പുസ്തകത്തിലൂടെ ഡോ. ഇക്ബാൽ ശ്രമിച്ചിരിക്കുന്നത്. പ്ലേഗ്, കോളറ, വസൂരി, ഇൻഫ്‌ലുവൻസ, എയ്ഡ്സ്, പോളിയോ, സാഴ്‌സ്, കോവിഡ് - അങ്ങനെ വിവിധ തരം പകർച്ചവ്യാധികളുടെ വ്യാപന ചരിത്രം അദ്ദേഹം പരിശോധിക്കുന്നു. ഇവയുണ്ടാക്കിയ സാമൂഹിക പ്രതിസന്ധികൾ, സാമ്പത്തിക വെല്ലുവിളികൾ, നീതിയുടെ വഴികൾ, വ്യത്യസ്ത കാലങ്ങളിൽ അവയെ നേരിട്ട പ്രതിരോധ രീതികൾ, അവയിൽ നിന്നുണ്ടായ ശാസ്ത്രീയമായ ഉണർവ്വ് എന്നിവയൊക്കെയാണ് വിവിധ ഭാഗങ്ങളിലായി പ്രധാനമായും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ. ഇതോടൊപ്പം അതതു കാലത്തെ സാഹിത്യം ഇവയെയൊക്കെ ഏങ്ങനെ നോക്കിക്കണ്ടു എന്നും പറഞ്ഞു പോകുന്നുണ്ട്. മഹാമാരികളും സർഗ്ഗാത്മകതയും തമ്മിലുള്ള ബന്ധം ഇക്ബാലിന്റെ ഇഷ്ട വിഷയമാണെന്നു തോന്നുന്നു. കോവിഡ് കാലത്ത് പുറത്തു വന്ന പുതിയ രചനകളെയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. അക്കാലത്തെ സിനിമകളെപ്പോലും ഇതിൽ പരാമർശിക്കുന്നുണ്ട് ER -