ഒറ്റവൈക്കോൽ വിപ്ലവം : പ്രകൃതികൃഷിക്കൊരാമുഖം /
Ottavaikol viplavam
മസനോബു ഫുക്കുവോക്ക; വിവർത്തനം സി. പി. ഗംഗാധരൻ
- Kozhikode : Pusthaka Prasadhaka Sangham, 2021.
നമുക്കൊരു മിഥ്യയെ കുഴിച്ചുമൂടാനുണ്ട്. ഈ നൂറ്റാണ്ടിന്റെ കടന്നുപോക്കില്‍ അതിനായി ഒരു കുഴിവെട്ടുക. ആധുനിക ശാസ്ത്രത്തില്‍ അനുഗ്രഹമില്ല. പരിഹാരങ്ങളെ നിലയ്ക്കാത്ത പരിപാടികളുടെ ദുരിതഭാരമായി പെരുകുന്ന പദ്ധതിയാണത്. ദുരിതം പേറുന്ന മനസ്സിന്റെ ചോദ്യത്തിന് അവിടെ ഒരുത്തരവുമില്ല. ജീവിതത്തിന്റെ സാമാന്യധാരയില്‍ അലയാത്ത അറിവ് സമൂഹശരീരത്തിലെ മൃദകോശമാകുന്നു. മൃതകോശങ്ങളുടെ പൊരുകല്‍ അര്‍ബുദമാണ്. വിദഗ്ദന്മാരുടെ പെരുകല്‍ സമൂഹത്തെ രോഗശയ്യയില്‍ തളയ്ക്കും. മുമ്പിട്ടു നില്‍ക്കുന്ന അവരെ ഒഴിവാക്കി നമുക്ക് യാത്ര തുടരാം. നമുക്കവരുടെ സവാരിക്കഴുതകള്‍ ആകാതിരിക്കാം. മുടന്തുണ്ടാക്കുന്ന അവരുടെ ഊന്നുവടികളും നമുക്ക് വേണ്ടാ. നാം പോകുന്ന വഴി ഒടുക്കത്തെ കുടിക്കൂത്തിന്റെ താവളങ്ങളില്‍ ചെന്ന് മുട്ടുകയില്ല. കാരണം, അത് നമുക്ക് പിന്നില്‍ പിച്ചവെച്ചെത്തുന്നവരുടെ വഴിയാകുന്നു.