ഗോത്ര പഠനങ്ങൾ /
Gothra padanangal
അസീസ് തരുവണ
- Thiruvananthapuram : Chintha Publishers, 2022.
വര്‍ണ്ണവ്യവസ്ഥയ്ക്ക് ബഹുദൂരം പുറത്തായിരുന്നു ആദിവാസികള്‍. അവര്‍ക്ക് മനുഷ്യരെന്ന നിലയ്ക്കുള്ള അവകാശങ്ങള്‍പോലും ക്രൂരമാംവിധം നിഷേധി ക്കപ്പെട്ടിരുന്നു. ഒരു കാലത്തുമവര്‍ക്ക് 'പൂര്‍ണ്ണപൗരത്വം' സവര്‍ണ്ണപ്രത്യയശാസ്ത്രം അനുവദിച്ചുകൊടുത്തിട്ടില്ല. എന്നുമാത്രമല്ല, ചരിത്രത്തില്‍ എന്നെങ്കിലും ആദിവാസികള്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയും കണ്ടെത്തുക സാദ്ധ്യമല്ല. എന്നല്ല, ദൃഷ്ടിയില്‍പ്പെടാന്‍പോലും പറ്റാത്ത സമൂഹങ്ങളായിട്ടാണ് അവരില്‍ പല സമൂഹങ്ങളെയും സവര്‍ണ്ണത പരിഗണിച്ചിരുന്നത്. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം അസ്പൃശ്യരായ ദളിതുകള്‍ക്കും കീഴെയാണ് ആദിവാസികള്‍. നമ്മുടെ ചരിത്രഗ്രന്ഥങ്ങളില്‍പോലും അവര്‍ക്ക് അര്‍ഹമായ ഇടം ലഭിച്ചിട്ടില്ല. ആദിവാസി ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെ സമാ ഹാരം. ആദിവാസികള്‍ എങ്ങനെ പാര്‍ശ്വവല്ക്കരിക്കപ്പെട്ടു? ഇന്ത്യന്‍ സംസ്‌കാരത്തിലും സ്വാതന്ത്ര്യ പോരാട്ടത്തിലും അവര്‍ക്കുള്ള പങ്ക് എന്തായിരുന്നു? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഡോ. അസീസ് തരുവണ ഈ പഠനഗ്രന്ഥത്തില്‍.