TY - BOOK AU - ശശിഭൂഷൺ, എം. ജി. AU - Sasibhooshan, M. G. TI - മാർത്താണ്ഡവർമ്മ: ചരിത്രവും പുനർവായനയും / SN - 9789357321082 U1 - 954.8309 23 PY - 2023/// CY - Kottayam PB - D C Books, KW - Kerala History KW - Travancore History KW - Marhtandavarma N2 - ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവായ മാർത്താണ്ഡവർമ്മയെ ചരിത്രത്തിലെ അതിക്രൂര കഥാപാത്രങ്ങളോടൊപ്പമാണ് പലരും വിലയിരുത്തിയിട്ടുള്ളത്. യുദ്ധതന്ത്രങ്ങൾ കാലോചിതമായി പരിഷ്‌കരിച്ച് സൈനികതന്ത്രജ്ഞരെ പടനയിക്കാൻ നിയോഗിച്ചത് മാർത്താണ്ഡവർമ്മയുടെ ഭരണവിജയമായി വിലയിരുത്തപ്പെടുന്നു. ചരിത്രഗവേഷകർക്കിടയിൽ മാർത്താണ്ഡവർമ്മ ഉണർത്തുന്നത് വിരുദ്ധ വികാരങ്ങളാണ്. ഒരു വിഭാഗത്തിന് അദ്ദേഹം കരുത്തനും ക്രാന്തദർശിയുമാണെങ്കിൽ, മറുവിഭാഗത്തിന് ക്രൂരനും പ്രതികാരദാഹിയുമാണ്. ഇരുവിഭാഗങ്ങൾക്കുമുണ്ട് തെളിവുകളും നീതീകരണങ്ങളും. ഈ വിരുദ്ധ വീക്ഷണങ്ങളെ സമീകരിക്കാനുള്ള ഗൗരവതരമായ അക്കാദമിക് പഠനങ്ങൾ എത്രയോ കാലം മുമ്പേ നടക്കേണ്ടതായിരുന്നു. സംഭവിച്ചത് പക്ഷേ, വിരുദ്ധനിലപാടുകളുടെ ദൃഢീകരണമായിരുന്നു. ഈ ധ്രുവീകൃതമായ ആശയഭൂമികയിലാണ് വ്യത്യസ്ത സമീപനത്തോടെ രചിക്കപ്പെട്ട ഈ പുസ്തകത്തെ സ്ഥാനപ്പെടുത്തേണ്ടണ്ടത്. ഈ പഠനത്തിന് ഡോ. ശശിഭൂഷൺ വിപുലമായ ചരിത്രസ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു. ഡച്ചുരേഖകളും മതിലകംരേഖകളും തിരുവിതാംകൂർ ചരിത്രങ്ങളും അനേകം ഗവേഷണപ്രബന്ധങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു ER -