നൂറു നൂറു യാത്രകൾ /
Nooru nooru yathrakal
ശൈലൻ
- Kozhikode : Olive Publications, 2022. 2023.
തീരുമാനിച്ചുറപ്പിച്ച്, “ഞാനിതാ ട്രിപ്പ് പോവുന്നേ…” എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതിൽ. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്..ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകൾക്കിടയിൽ നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദർഭങ്ങളാണ് ഉള്ളടക്കം.ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദകേന്ദ്രങ്ങളിലെ വിശേഷങ്ങളേക്കാൾ, യാദൃച്ഛികമായി എത്തിപ്പെട്ട സ്ഥലങ്ങൾ സമ്മാനിച്ച കൗതുകങ്ങളുടെ താളുകൾ. കാഴ്ചകളെക്കാൾ അനുഭവങ്ങൾ, അനുഭൂതികൾ നിറച്ചുവച്ച പുസ്തകം.